EBM News Malayalam

തടി കുറയ്ക്കാന്‍ ഈന്തപ്പഴം

ഡ്രൈ ഫ്രൂട്‌സില്‍ തന്നെ ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണ് ഈന്തപ്പഴം അഥവാ ഡേറ്റ്‌സ്. കാര്‍ബോഹൈഡ്രേറ്റുകള്‍, ഡയറ്റെറി ഫൈബര്‍, പ്രോട്ടീന്‍, അയേണ്‍, മഗ്നീഷ്യം, കാല്‍സ്യം, സോഡിയും, വൈറ്റമിന്‍ എ, ബി1, ബി2, നിയാസിന്‍, ആരോഗ്യകരമായ ഓയിലുകള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്.
ഈന്തപ്പഴത്തിന്റെ പ്രധാനപ്പെട്ട ഒരു ഗുണം ഇവ തടി കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ്.
ശരീരത്തിന് ആവശ്യമായ തൂക്കം ആരോഗ്യപരമായ ഗുണങ്ങള്‍ക്കു പ്രധാനപ്പെട്ട ഒന്നാണ്. അല്ലാത്ത പക്ഷം പ്രതിരോധ ശേഷി കുറയുക തുടങ്ങിയ പല തരം പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകുകയും ചെയ്യും. എന്നാല്‍ തടി കൂടുവാനും പാടില്ല. പലരേയും അലട്ടുന്ന ഒന്നാണ് തടി കൂടാതെ തൂക്കം കൂടുക എന്നത്. ഇതിനു സഹായിക്കുന്ന നല്ലൊന്നാന്തരം ഭക്ഷണ വസ്തുവാണ് ഈന്തപ്പഴം. പ്രമേഹ, കൊളസ്‌ട്രോള്‍ രോഗികള്‍ക്കും ധൈര്യമായി കഴിയ്ക്കാവുന്ന ഒന്നാണിത്.
ധാരാളം ഫൈബര്‍ അടങ്ങിയ ഒന്നാണ് ഈന്തപ്പഴം. പ്രത്യേകിച്ചും ഡയെറ്ററി ഫൈബര്‍. ഈ ഫൈബര്‍ മൂന്നു തരത്തിലാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ഇത് വന്‍കുടല്‍ ഭക്ഷണം ആഗിരണം ചെയ്യുന്ന പ്രക്രിയ പതുക്കെയാക്കുന്നു. ഇതു കാരണം വിശപ്പനുഭവപ്പെടില്ല. ഇത് ഗ്ലൂക്കോസ് തോതു പെട്ടെന്നു തന്നെ കൂടാനും ഇടയാക്കുന്നില്ല.
അണ്‍സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ കൂടിയ തോതില്‍ ഈന്തപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍ഫ്‌ളമേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഇന്‍ഫ്‌ളമേഷന്‍ പല കാരണങ്ങള്‍ കൊണ്ടുണ്ടാകാം. മുറിവുകള്‍, ശരീരത്തിലുണ്ടാകുന്ന നീര്, അസുഖം, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ എന്നിവയെല്ലാം തന്നെ ഇതിനു കാരണമാണ്.
പ്രോട്ടീന്‍ സമ്പുഷ്ടമാണ് ഈന്തപ്പഴം. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

Comments
Loading...