EBM News Malayalam

ലക്ഷ്യം സ്വയം തിരിച്ചറിഞ്ഞ് അമ്പുകളെയ്യാന്‍ 3D പ്രിന്റിങ്

ഗെയിമുകളിൽ വെടിയുണ്ട ചീറ്റുന്ന ഉപകരണത്തിൻറെ ഈ മാതൃക ബുള്ളറ്റുകൾക്ക് പകരമായി റബ്ബർ നിർമ്മിത അമ്പുകളാണ് തൊടുക്കുക. ലക്ഷ്യം സ്വയം തിരിച്ചറിഞ്ഞ് അമ്പുകളെയ്യാൻ കഴിവുള്ള ഈ ഉപകരണം 3D പ്രിൻറിങ് ടെക്നോളജിയിലാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഉപകരണത്തിലുപയോഗിച്ചിരിക്കുന്ന Arduino Mega, Raspberry Pi എന്നിവയടക്കം ഏതാണ്ട് എല്ലാ ഉപകരണങ്ങളും സ്വയം പ്രവർത്തിക്കുന്നവയാണ്. മറ്റ് മിക്ക ഉപകരണങ്ങളും 3D പ്രിൻറിറിലൂടെയാണ് സൃഷ്ടിച്ചത്. Ytec3D.com എന്ന സൈറ്റിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ഈ ഉപകരണത്തിന്റെ നിർമ്മാണം വ്യക്തമാക്കിയിട്ടുണ്ട്.

വിവിധ പാർട്ടുകളായി നിർമ്മിക്കാൻ 300 മണിക്കൂറോളം നീണ്ടുനിൽക്കുന്ന 3 D പ്രിൻറിങ് നടത്താനുള്ള ക്ഷമയും നിർമ്മിക്കുന്നയാൾക്ക് വേണം. ഇത്തരത്തിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഈ സുരക്ഷാ യന്ത്രത്തിൻറെ നിർമ്മാണത്തിനാവശ്യമുണ്ട്.

ഒരു ലക്ഷ്യം ഡിറ്റക്ട് ചെയ്ത് കഴിഞ്ഞാൽ ഈ കാവൽ ഉപകരണം ഓട്ടോമാറ്റിക്കായി ഓപ്പൺ ചെയ്യപ്പെടുന്നു. നാല് വശങ്ങളിൽ നിന്നും ചിറകുകൾ പോലെ തുറന്നുവരുന്ന ഭാഗങ്ങളിൽ നിന്നാണ് റബ്ബർനിർമ്മിത അമ്പുകൾ പുറപ്പെടുന്നത്. എല്ലാ വശങ്ങളിലേക്കും 20 ഡിഗ്രി തിരിയാൻ കഴിയുന്ന വിധത്തിലാണ് ഇവ പ്രവർത്തിക്കുന്നത്. അമ്പുകൾ തൊടുക്കാൻ കമ്പ്രസ്ഡ് എയർ സംവിധാനത്തിന് പകരം ചിറകുകൾ പോലുള്ള നാല് ഉപകരണത്തിലുമായി തിരിയുന്ന ചക്രങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. ഡ്രോണുകളിലുപയോഗിക്കുന്ന തരം മോട്ടോറാണ് ഇതിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്

Comments
Loading...