EBM News Malayalam

മാമോദീസ ചടങ്ങിനിടെ വൈദികന്റെ അലക്ഷ്യമായ ഇടപെടല്‍ മൂലം കുഞ്ഞിന് പരിക്കേറ്റെന്ന പരാതിയുമായി മാതാപിതാക്കള്‍

മാമോദീസ ചടങ്ങിനിടെ വൈദികന്റെ അലക്ഷ്യമായ ഇടപെടല്‍ മൂലം കുഞ്ഞിന് പരിക്കേറ്റെന്ന പരാതിയുമായി സൈപ്രസ് സ്വദേശികളായ ദമ്പതികള്‍. ലിമസോളിലെ ഒരു വൈദികനെതിരെയാണ് പരാതി. കുട്ടിയുടെ മാമോദീസ ചടങ്ങിന്റെ ദൃശ്യങ്ങളും ഇതിനോടകം വൈറലായിക്കഴിഞ്ഞു. വളരെ അലക്ഷ്യമായാണ് വൈദികന്‍ കുഞ്ഞിനെ കൈകാര്യം ചെയ്യുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നു തന്നെ വ്യക്തമാണ്. കുഞ്ഞിന്റെ കയ്യില്‍ വിചിത്രമായ രീതിയില്‍ പിടിച്ചാണ് വൈദികന്‍ വെസലിലെ വെള്ളത്തില്‍ മുക്കുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം.

ഇതിനിടെ കുട്ടിയുടെ കാല് വെസലിന്റെ വക്കില്‍ തട്ടുന്നതൊന്നും കാര്യമാക്കുന്നേയില്ല. ‘വൈദികന്‍ എന്റെ കുഞ്ഞിനെ അടിച്ചു. ശ്രദ്ധയോടെ ചെയ്യാന്‍ ഞങ്ങള്‍ ഒച്ചയുയര്‍ത്തി പറഞ്ഞപ്പോള്‍ മാമോദീസ എന്റെ ഉത്തരവാദിത്തമാണ്’ എന്ന മറുപടിയാണ് അദ്ദേഹത്തില്‍ നിന്നുണ്ടായതെന്നാണ് കുഞ്ഞിന്റെ അമ്മ ടീന ഷിത്ത പറഞ്ഞത്. മറിച്ച് കുഞ്ഞ് കയ്യില്‍ നിന്നും വഴുതിപ്പോകാന്‍ നേരം അതിനെ സംരക്ഷിക്കുന്നതിനായാണ് അതുപോലെ പിടിച്ചിരുന്നതെന്നാണ് പറയുന്നത്.

കുഞ്ഞിനെ ഉപദ്രവിക്കാനോ പരിക്കേല്‍പ്പിക്കാനോ ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ലെന്നും പറഞ്ഞു. ഞാന്‍ നിരവധി കുഞ്ഞുങ്ങളുടെ മാമോദീസ ചടങ്ങുകള്‍ നിര്‍വഹിച്ചിട്ടുണ്ട് എന്നാല്‍ ഈ കുഞ്ഞ് വളരെ സമ്മര്‍ദ്ദത്തിലാണെന്ന് തോന്നിയതു കൊണ്ട് എത്രയും വേഗം ചടങ്ങുകള്‍ തീര്‍ക്കാന്‍ മാത്രമാണ് ശ്രമിച്ചത്’ വൈദികന്‍ പറഞ്ഞു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.