ചെന്നൈ: തമിഴ്നാട് തീരം തൊട്ട നിവാര്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും നാഗപട്ടണം പുതുക്കോട്ടെ ഉള്‍പ്പടെ തമിഴ്നാട്ടിലെ ഏഴ് ജില്ലകളിലും ആന്ധ്രയിലെ തീരമേഖലയിലും കനത്ത മഴ തുടരുന്നുണ്ട്. ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞതോടെ വിമാന ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. അതേസമയം ചുഴലിക്കാറ്റില്‍ തമിഴ്നാട്ടിലെ വടക്കന്‍ ജില്ലകളില്‍ വ്യാപക കൃഷിനാശമാണുണ്ടായത്.
5000 ക്യാമ്പുകളിലായി രണ്ടരലക്ഷം ആളുകളാണ് കഴിയുന്നത്. ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പുതുച്ചേരിയില്‍ ഇതുവരെ 400 കോടിയുടെ നഷ്ടം ഉണ്ടായതായി മുഖ്യമന്ത്രി വി.നാരായണ സാമി അറിയിച്ചു. ആവശ്യമായ കേന്ദ്രസഹായം ഉറപ്പ് വരുത്തുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ അറിയിച്ചിരുന്നു.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.