EBM News Malayalam

നാടന്‍ തോക്കുമായി സി ആര്‍ പി എഫ് ജവാനും സുഹൃത്തും പിടിയില്‍.

വയനാട് : പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലയില്‍ വച്ച് നാടന്‍ തോക്കുമായി സി ആര്‍ പി എഫ് ജവാനും സുഹൃത്തും പിടിയിലായി. മുത്തങ്ങ റേഞ്ചില്‍ തോട്ടാമൂലയില്‍ വച്ച് ഇന്നലെ രാത്രിയില്‍ പതിനൊന്നരയോടെ പെട്രോളിംഗിനിടെയാണ് നിറത്തോക്കുമായി മണിപ്പൂര്‍ സിആര്‍പിഎഫ് മണിപ്പൂര്‍ ബറ്റാലിയന്‍ ജവാന്‍ സുജേഷിനേയും വിപിനെയും വനം വകുപ്പ് അറസ്റ്റ് ചെയ്യതത്.

ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്കെതിരെ അനധികൃതമായി ആയുധം കൈയില്‍ വെച്ചതിനും വന്യജീവി വേട്ടയാടലില്‍ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.

Comments
Loading...