Ultimate magazine theme for WordPress.

ഉത്തര്‍പ്രദേശില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ബരാബങ്കില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുടുംബ വഴക്കിനെ തുടര്‍ന്ന് മുപ്പതുകാരനായ അഖിലേഷ് റാവത്താണ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന യുവാവ് അറുത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് ദേശീയഗാനം ആലപിക്കുകയായിരുന്നു.

പോലീസുകാര്‍ അഖിലേഷില്‍ നിന്ന് ഭാര്യയുടെ തല വാങ്ങാന്‍ ശ്രമിച്ചതോടെ ഇയാള്‍ ദേശീയ ഗാനം ആലപിക്കുകുയും ഭാരത് മാതാ കി ജയ് എന്ന മുദ്രാവാക്യം വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് ഏറെ പ്രയാസപ്പെട്ടാണ് പോലീസ് ഇയാളില്‍ നിന്ന് യുവതിയുടെ തല പിടിച്ചുവാങ്ങിയത്. തുടര്‍ന്ന് അഖിലേഷിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Comments are closed.