Ultimate magazine theme for WordPress.

വിശ്വ ഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷനെ പൊതു നിരത്തില്‍ വെച്ച് അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശ് വിശ്വ ഹിന്ദു മഹാസഭാ സംസ്ഥാന അധ്യക്ഷനെ പ്രഭാത സവാരിക്കിടെ പൊതു നിരത്തില്‍ വെച്ച് വെടിവെച്ച് കൊലപ്പെടുത്തി. ലക്ക്നൗവിലെ ഹസ്രത് ഗഞ്ചില്‍ രാവിലെ നടക്കാനിറങ്ങിയപ്പോള്‍ രഞ്ജിത്ത് ബെച്ചനു നേരെ ആക്രമികള്‍ വെടി ഉതിര്‍ക്കുകയായിരുന്നു.

കൂടാതെ രഞ്ജിത് ബച്ചന് ഒപ്പമുണ്ടായിരുന്ന സഹോദരനും വെടിയേറ്റിരുന്നു. എന്നാല്‍ രഞ്ജിത്തിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

Comments are closed.