Ultimate magazine theme for WordPress.

ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ ബിസിനസ് കുടുംബത്തിലെ അംഗങ്ങള്‍ പിടിയിലായി

കൊല്‍ക്കത്ത: ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ ബിസിനസ് കുടുംബത്തിലെ അംഗങ്ങള്‍ പിടിയിലായി. തുടര്‍ന്ന് മൂന്ന് മാസം നീണ്ട അന്വേഷണത്തില്‍ ഇതുവരെ 182 സ്ത്രീകളുടെ ലൈംഗിക ദൃശ്യങ്ങള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിരുന്നു. കൂടാതെ കുറ്റകൃത്യങ്ങളില്‍ സഹായിയായ ഇവരുടെ ജോലിക്കാരനും പിടിയിലായി. ആദിത്യാ അഗര്‍വാള്‍, അനീഷ് ലോഹാരുക എന്നിവരും ഇവരുടെ ജീവനക്കാരന്‍ കൈലാഷ് യാദവുമാണ് പിടിയിലായത്.

ഇരയായ ഒരാളില്‍ നിന്നും പത്തുലക്ഷം ആവശ്യപ്പെട്ടെന്ന കേസിലാണ് ഇവര്‍ കുടുങ്ങിയത്. ഇവരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. രാജ്യം മുഴൂവന്‍ പടര്‍ന്നു കിടക്കുന്ന ഒരു മൊത്ത വില്‍പ്പന വ്യാപാര കമ്പനി സ്വന്തമായുള്ള അഗര്‍വാള്‍ കുടുംബത്തിലെ അംഗമാണ് ഒരാള്‍. രണ്ടുപേരെയും അറസ്റ്റ് ചെയ്തതായി പോലീസ് കണ്ടെത്തി. പ്രതികളില്‍ ഒരാളായ ലോഹാരുകയുടെ ലാപ്ടോപ്പില്‍ നിന്നും കിട്ടിയ ഫയലുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.

ഇതിലെ ഒരു ഫോള്‍ഡറില്‍ നിന്നും 182 ക്ളിപ്പുകളാണ് കിട്ടിയത്. ഓരോന്നിലും വ്യത്യസ്ത യുവതികളുമായാണ് ഇവര്‍ ശാരീരിക ബന്ധം പുലര്‍ത്തുന്നത്. 2013 മുതലുള്ള ക്ളിപ്പുകള്‍ ഇതിലുണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവരുടെ സംഘത്തിലേക്ക് ലോഹാരുകയുടെ വീട്ടു ജോലിക്കാരനായ യാദവ് എത്തിയത്. രണ്ടു പ്രതികളും നേരത്തേ തന്നെ സ്ഥലം തീരുമാനിച്ച രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ക്യാമറയും ഘടിപ്പിച്ച ശേഷമാണ് യുവതികളെ വിളിച്ചു വരുത്തുക.

അതിന് ശേഷം ലൈംഗിക രംഗങ്ങള്‍ ക്യാമറയിലാക്കും. ചിത്രീകരിച്ച രംഗങ്ങളുടെ വീഡിയോ സൂക്ഷിക്കാനുള്ള ഡേറ്റാ ബാങ്കുകള്‍ ഇവര്‍ വികസിപ്പിച്ചതും പണം തട്ടാനുള്ള ഉപാധിയാക്കി ഇതിനെ മാറ്റാന്‍ തുടങ്ങിയതും കഴിഞ്ഞ വര്‍ഷം മുതലാണ്. യാദവ് തയ്യാറാക്കിയ ആദ്യ കെണിയില്‍ വീണ യുവതി അഞ്ചു ലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ തൃപ്തി വരാതെ 10 ലക്ഷം കൂടി ആവശ്യപ്പെട്ടതോടെ യുവതി സൈബര്‍ സെല്ലിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ രണ്ടു പ്രതികളും തമ്മില്‍ നടത്തിയിരുന്ന സാമ്പത്തീക ഇടപാടുകളാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്.

Comments are closed.