Ultimate magazine theme for WordPress.

ഹരിയാനയില്‍ നിര്‍ത്താതെ ഹോണടിച്ച ഓട്ടോറിക്ഷാ ഡ്രൈവറോട് രണ്ടു വര്‍ഷത്തിനിപ്പുറം കുത്തിവീഴ്ത്തി പ്രതികാരം ചെയ്തു

സോനിപട് : ഹരിയാനയിലെ സോനിപടില്‍ നിര്‍ത്താതെ ഹോണടിച്ച ഓട്ടോറിക്ഷാ ഡ്രൈവറെ യുവാക്കള്‍ രണ്ടു വര്‍ഷത്തിനിപ്പുറം കുത്തിവീഴ്ത്തി പ്രതികാരം ചെയ്തു. അമിതവേഗതയില്‍ ഓട്ടോറിക്ഷയെ മറികടന്നെത്തിയ യുവാക്കള്‍ നടുറോഡില്‍ ബൈക്ക് നിര്‍ത്തിയ ശേഷം ഓട്ടോറിക്ഷ ഡ്രൈവര്‍ ജഗ്ബീറിനെ കുത്തി പരിക്കേല്‍പ്പിക്കുകയും വയറിന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.

തുടര്‍ന്ന് ഇയാള്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. രണ്ടു വര്‍ഷം മുന്‍പ് ജഗ്ബീറും ബൈക്കില്‍ സഞ്ചരിച്ചു കൊണ്ടിരുന്ന ലളിത്, സുമന്‍ എന്നീ യുവാക്കളും തമ്മില്‍ കയ്യാങ്കളി ഉണ്ടായിരുന്നു. നിര്‍ത്താതെ ഹോണ്‍ അടിച്ചതിന്റെ പേരിലായിരുന്നു സംഘര്‍ഷം. ഇതിന്റെ തുടര്‍ച്ചായി നിരവധി തവണ ഇവര്‍ സംഘര്‍ഷത്തിലെത്തിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Comments are closed.