മഞ്ചേശ്വരത്ത് ബസില്‍ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ കുഴല്‍പ്പണം എക്സൈസ് സംഘം പിടികൂടി
കാസര്‍കോട്: മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ ബസില്‍ കടത്തുകയായിരുന്ന 15 ലക്ഷം രൂപയുടെ കുഴല്‍പ്പണം എക്സൈസ് സംഘം പിടികൂടി. മഞ്ചേശ്വരം ചെക്ക് പോസ്റ്റില്‍ വെച്ച് കര്‍ണാടക ബസില്‍ കണ്ണൂര്‍ ചെങ്ങളായി ചേരമൂലയിലെ മുഹമ്മദ് കുഞ്ഞിയില്‍ നിന്നുമാണ് കുഴല്‍ പണം പിടിച്ചെടുത്തത്.
ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മംഗളൂരു കങ്കനാടിയില്‍ നിന്നും ഒരാള്‍ തളിപ്പറമ്പുള്ള റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ അയ്യൂബിന് നല്‍കാനാണ് പണം കൊടുത്തയച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. അതേസമയം എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ബി മുരളീധരന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.