അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഇരുപത്തിമൂന്നുകാരന് വധശിക്ഷ
ചണ്ഡീഗഡ്: ദില്ലിയില്‍ നിന്നും 79 കിലോമീറ്റര്‍ അകലെ പല്‍വാല്‍ ജില്ല സ്വദേശിയായ അഞ്ച് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇരുപത്തിമൂന്നുകാരനായ പ്രതിയെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഭോലു എന്ന് വിളിക്കുന്ന വീരേന്ദര്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് ശേഷം കുത്തിക്കൊലപ്പെടുത്തിയത്.
എന്നാല്‍ ഇയാളുടെ ജോലിക്കാരന്റെ മകളാണ് പെണ്‍കുട്ടി. ഹരിയാനയില്‍ 2018 ജൂണില്‍ കുട്ടിയുടെ പിതാവുമായി നടന്ന തര്‍ക്കത്തിനൊടുവില്‍ കുട്ടിയുടെ പിതാവിനോടുള്ള ദേഷ്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഇയാള്‍ കുട്ടിയെ വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോകുകയും ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
ബലാത്സംഗത്തിന് ശേഷം വയറ്റില്‍ കുത്തി കൊലപ്പെടുത്തി. മൃതദേഹം ഗോതമ്പ് പൊടി ശേഖരിക്കുന്ന പാത്രത്തിനുള്ളില്‍ ഒളിച്ചുവച്ചു. കൊലപാതകത്തിന് സഹായം നല്‍കിയതിന്റെ പേരില്‍ വീരേന്ദറിന്റെ അമ്മയ്ക്ക് കോടതി ഏഴുവര്‍ഷം തടവും 5000 രൂപ പിഴയും വിധിക്കുകയായിരുന്നു.