Ultimate magazine theme for WordPress.

നിര്‍ഭയ കേസില്‍ വധ ശിക്ഷ വിധിച്ച പ്രതി വിനയ് ശര്‍മ്മയ്ക്ക് തിഹാര്‍ ജയിലില്‍ വച്ച് വിഷം നല്‍കിയതായി ആരോപണം

ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗക്കേസില്‍ വധ ശിക്ഷ വിധിച്ച പ്രതി വിനയ് ശര്‍മ്മയ്ക്ക് തിഹാര്‍ ജയിലില്‍ വച്ച് വിഷം നല്‍കിയതായും സ്ലോ പോയിസണ്‍ ഏറ്റ വിനയ് ശര്‍മ ജയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും പ്രതിയുടെ അഭിഭാഷകനായ എപി സിംഗ് കോടതിയില്‍ അറിയിച്ചു. കൂടാതെ വിനയ് ശര്‍മ്മ ജയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളെ നേരത്തെ ഡിഡിയു ആശുപത്രിയിലും ചികിത്സിച്ചു. അയാളുടെ കൈ ഒടിഞ്ഞ നിലയിലാണ്.

വിനയ് ശര്‍മ്മയുടെ ചികിത്സാ രേഖകള്‍ ജയയില്‍ അധികൃതര്‍ നല്‍കിയിട്ടില്ലെന്നും പ്രതികള്‍ക്ക് തിരുത്തല്‍ ഹര്‍ജിയും ദയാ ഹര്‍ജിയും നല്‍കാന്‍ മതിയായ രേഖകള്‍ നല്‍കുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി. കൂടാതെ ജയിലില്‍ സൂക്ഷിച്ചിട്ടുള്ള 160 പേജുള്ള ‘ഡരിന്‍ഡ’ എന്ന് പേരുള്ള ഡയറി ഇതുവരെ ജയില്‍ അധികൃതര്‍ നല്‍കിയിട്ടില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.

ജനുവരി 22ന് ഈ ഡയറി ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചു. എന്നാല്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇത് ജയില്‍ നമ്പര്‍ നാലില്‍ ഉണ്ട്. ദയാ ഹര്‍ജി നല്‍കാന്‍ ഡയറി അത്യന്താപേക്ഷിതമാണ്. വിനയ് ശര്‍മയുടെ ആരോഗ്യ സ്ഥിതി മോശം അവസ്ഥയിലാണ്. അദ്ദേഹം ഭക്ഷണം കഴിക്കുന്നില്ല. ദയാ ഹര്‍ജി പരിഹണിക്കുന്ന രാഷ്ട്രപതി ഇതെല്ലാം പരിഗണിക്കണമെന്നും അഭിഭാഷകന്‍ എപി സിംഗ് പറയുന്നു.

അതേസമയം അതേസമയം ദയാഹര്‍ജി സമര്‍പ്പിക്കാന്‍ ആവശ്യമായ രേഖകളെല്ലാം പ്രതികള്‍ക്ക് നല്‍കിയതായി പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വധ ശിക്ഷ നീട്ടിവെയ്ക്കാന്‍ പ്രതിഭാഗം തന്ത്രങ്ങള്‍ മെനയുന്നതായും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ മുകേഷ് സിങിനും, പവന്‍ ഗുപ്തയ്ക്കും പുറമേ വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിങ് എന്നീ പ്രതികളെയാണ് ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റുന്നത്.

Comments are closed.