Ultimate magazine theme for WordPress.

വിമാന യാത്രക്കിടെ 17കാരിയായ ബോളിവുഡ് നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യവസായിയ്ക്ക് മൂന്ന് വര്‍ഷം തടവ്

മുംബൈ: 2017 ഡിസംബറില്‍ മുംബൈ-ദില്ലി വിമാന യാത്രക്കിടെ 17കാരിയായ ബോളിവുഡ് നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച മുംബൈ വ്യവസായി വ്യവസായിയ്ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ നല്‍കി. കുറ്റകൃത്യം നടക്കുമ്പോള്‍ നടിക്ക് 17 വയസ്സായിരുന്നു. വ്യവസായി വികാസ് സച്‌ദേവിനെയാണ്(41) പോക്‌സോ പ്രത്യേക കോടതി ജഡ്ജി എ ഡി ദിയോയാണ് ശിക്ഷിച്ചത്.

തുടര്‍ന്ന് പാതിമയക്കത്തില്‍ തന്റെ തൊട്ടടുത്തിരുന്ന യാത്രക്കാരന്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും നടി ഇന്‍സ്റ്റഗ്രാമിലൂടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചിരുന്നു. എന്നാല്‍ താന്‍ ശവസംസ്‌കാര ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നും മാനസിക സമ്മര്‍ദ്ദത്താല്‍ ഉറങ്ങിയപ്പോള്‍ കാല്‍ അറിയാതെ അവരുടെ ശരീരത്തില്‍ തട്ടിയതാണെന്നും വ്യവസായിയുടെ ഭാര്യ കോടതിയില്‍ പറഞ്ഞെങ്കിലും മുഖവിലയ്‌ക്കെടുത്തിരുന്നില്ല.

Comments are closed.