Ultimate magazine theme for WordPress.

വിവാഹിതയായ യുവതിയെ രാത്രി കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ തെളിവെടുപ്പ്

തൊടുപുഴ: വിവാഹിതയായ യുവതിയെ രാത്രി കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ വെങ്ങല്ലൂര്‍ അച്ചന്‍കവല പുളിക്കല്‍ സിയാദ് (കോക്കര്‍-34) മരിച്ച കേസില്‍ അറസ്റ്റിലായ വരാരപ്പിള്ളില്‍ സിദ്ദിഖു(51) മായാണ് സി.ഐ: സജീവ് ചെറിയാന്റെ നേതൃത്വത്തില്‍ പോലീസ് സംഘം തെളിവെടുപ്പു നടത്തി.

കൊലയ്ക്കുശേഷം രക്ഷപ്പെട്ട യുവതിയുടെ പിതാവായ സിദ്ദിഖിനെ ഇന്നലെ വൈകിട്ട് കോട്ടയത്തു നിന്നു തൊടുപുഴയ്ക്ക് വരുന്നതിനിടെ കോലാനിയില്‍വച്ചാണ് പോലീസ് അറസ്റ്റു ചെയ്തത്. അതേസമയം യുവതിയുമായുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് വ്യാഴാഴ്ച രാത്രി സിയാദ് കുത്തേറ്റ് മരിച്ചത്.

തുടര്‍ന്ന് കുത്താനുപയോഗിച്ച കത്തി പ്രതിയുടെ വീട്ടില്‍നിന്നു പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് തെളിവെടുപ്പു പൂര്‍ത്തിയാക്കി സിദ്ദിക്കിനെ ഇന്നലെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Comments are closed.