Ultimate magazine theme for WordPress.

എ.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേരുടെ ചിത്രം പോലീസ് പുറത്തുവിട്ടു

തിരുവനന്തപുരം: കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കളിയിക്കാവിള ചെക്ക്പോസ്റിറല്‍ എ.എസ്.ഐയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന കന്യാകുമാരി സ്വദേശികളായ അബ്ദുള്‍ ഷമീം, തൗഫിക് എന്നിങ്ങനെ രണ്ടു പേരുടെ ചിത്രം പോലീസ് പുറത്തുവിട്ടു.

ബുധനാഴ്ച രാത്രി 9.30 ഓടെയാണ് കളിയിക്കാവിളയിലെ തമിഴ്നാട് പോലീസിന്റെ ചെക്ക്പോസ്റ്റില്‍ ഡ്യൂട്ടിലയിലുണ്ടായിരുന്ന വില്‍സണ്‍ എന്ന ഓഫീസറെ രണ്ടു പേര്‍ വെടിവച്ചുകൊന്നത്. മുഖത്ത് മൂന്നു തവണ വെടിയേറ്റ വിത്സണ്‍ സ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ ഓടി രക്ഷപ്പെടുകയും ചെയ്തിരുന്നു.

സംഭവ സ്ഥലത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത് ഇവരാണെന്നാണ് പോലീസ് നിഗമനം. ചെക്ക്പോസ്റ്റിന്റെ സമീപത്തുകൂടി രണ്ട് യുവാക്കള്‍ നടന്നെത്തി സമീപത്തെ മുസ്ലീംപള്ളിയുടെ ഗേറ്റിനടുത്തേക്ക് പോയി തിരികെയെത്തി വെടിയുതിര്‍ത്തശേഷം ഓടിരക്ഷപ്പെടുകയായിരുന്നു.

ഈ ദൃശ്യങ്ങള്‍ ചെക്ക്പോസ്റ്റിലെ സിസിടിവിയില്‍ പതിയുകയായിരുന്നു. കൊലപാതത്തിനു പിന്നില്‍ നക്സല്‍, തീവ്രവാദ ബന്ധങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. ഇവര്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്നും തുടര്‍ന്ന് നാലു പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവര്‍ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടെന്നുമാണ് പോലീസ് സംശയിക്കുന്നത്.

വര്‍ മുന്‍പും വര്‍ഗീയ സംഘര്‍ഷങ്ങളിലും കൊലപാതക കേസുകളിലും പ്രതികളായിട്ടുണ്ടെന്ന സൂചനയും പോലീസിന് ലഭിച്ചു. കന്യാകുമാരിയില്‍ ഒരു ബി.ജെ.പി നേതാവിനെ കൊന്ന കേസില്‍ പ്രതിമാണ് തൗഫിക്. 2014ല്‍ ചെന്നൈയില്‍ നടന്ന ഒരു വര്‍ഗീയ കൊലപാതക കേസില്‍ പ്രതിയാണ് ഷമീം.

ഇരുവരും വന്ന വാഹനവും തിരിച്ചറിഞ്ഞിരുന്നു. അന്വേഷത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ തമിഴ്നാട് പോലീസ് മേധാവിയുമായി ഡി.ജി.പി ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തുകയും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബെഹ്റ അറിയിച്ചു.

Comments are closed.