തൃശ്ശൂരില്‍ സുഹൃത്ത് കൊന്ന് കാട്ടില്‍ തള്ളിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി
തൃശ്ശൂര്‍: തൃശ്ശൂരില്‍ വാല്‍പ്പാറ തേയിലത്തോട്ടത്തിന് സമീപം സുഹൃത്ത് കൊന്ന് കാട്ടില്‍ തള്ളിയ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. മലക്കപ്പാറയിലെ കാട്ടില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സുഹൃത്ത് സഫറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
മരട് സ്വദേശിയായ ഈവ എന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന വിവരം അതിരപ്പള്ളി പൊലീസിന് നേരത്തെ ലഭിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അതിരപ്പള്ളി വഴി ഒരു കാറ് പോയിരുന്നുവെന്നും കാറില്‍ ഒരു യുവാവും യുവതിയും ഉണ്ടായിരുന്നുവെന്നും മലക്കപ്പാറയെത്തിപ്പോള്‍ രണ്ട് പേരും കാറിലുണ്ടായിരുന്നു.
കാറിന്റെ നമ്പറും പൊലീസിന് ലഭിച്ചിരുന്നു. തമിഴ്നാടിലെ വാല്‍പ്പാറ ചെക്പോസ്റ്റിലെത്തിയപ്പോള്‍ കാറില്‍ യുവതിയുണ്ടായിരുന്നില്ല. പരിശോധനയില്‍ കാറില്‍ രക്തക്കറയും കണ്ടെത്തി. തുടര്‍ന്ന് സഫറിനെ ചോദ്യം ചെയ്തപ്പോഴാണ് ഈവയെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയത്. തുടര്‍ന്ന് മലക്കപ്പാറയില്‍ കാട്ടില്‍ കൊന്ന് തള്ളുകയായിരുന്നുവെന്നാണ് മൊഴി നല്‍കിയത്.