EBM News Malayalam

പുത്തൂരില്‍ പന്ത് എടുത്തുകൊടുത്തില്ലെന്ന് പറഞ്ഞ് യുവതിയുടെ കാല്‍ യുവാവ് തല്ലിയൊടിച്ചു

കൊല്ലം: പുത്തൂരില്‍ പന്ത് എടുത്തുകൊടുത്തില്ലെന്ന് പറഞ്ഞ് യുവതിയുടെ കാല്‍ യുവാവ് തല്ലിയൊടിച്ചു. തുടര്‍ന്ന് പ്രതിയായ പുത്തൂര്‍ ചന്ദ്രാലയത്തില്‍ അനീഷിനെയാണ് (33)പുത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുമ്പ് അനീഷിന്റെ വീടിന് സമീപം കളിക്കുന്നതിനിടെ പരാതിക്കാരിയുടെ വീട്ടിലേക്ക് പന്ത് വീണു.

എടുത്തുകൊടുക്കാന്‍ അനീഷ് ആവശ്യപ്പെട്ടെങ്കിലും യുവതി തയ്യാറായിരുന്നില്ല. ഇതില്‍ പ്രകോപിതനായ അനീഷ് ഇരുമ്പ് പൈപ്പ് കൊണ്ട് യുവതിയുടെ കാല്‍ അടിച്ചൊടിച്ചു. തുടര്‍ന്ന് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയായിരുന്നു.