മഹാരാഷ്ട്രയില്‍ വിരമിച്ച നാവിക ഉദ്യോഗസ്ഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
ദില്ലി: മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ബദ്ലാപൂര് ടൗണ്‍ഷിപ്പിലെ ഫ്ലാറ്റില്‍ നിന്ന് വിരമിച്ച നാവിക ഉദ്യോഗസ്ഥന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ഞായറാഴ്ച പുലര്‍ച്ചെ ഗുഡ്ദു സിംഗ് (50) എന്നയാളുടെ മൃതദേഹമാണിതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ദില്ലി നിവാസിയായ സിംഗ് തന്റെ ഫ്ലാറ്റ് വില്ക്കാന് മൂന്ന് ദിവസം മുമ്പ് ഭാര്യയോടൊപ്പം ബദ്ലാപൂരിലെത്തിയിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
തുടര്‍ന്ന് പുലര്‍ച്ചെ 1.30 ഓടെ വീട്ടില്‍ നിന്ന് പുക വരുന്നതായി അയല്‍ക്കാര്‍ ശ്രദ്ധിക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന ശേഷമാണ് സിങ്ങിന്റെ പൊള്ളലേറ്റ മൃതദേഹം പോലീസ് കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്.