Ultimate magazine theme for WordPress.

ഗുജറാത്തില്‍ വളര്‍ത്തുനായ അയല്‍ക്കാരെ ആക്രമിച്ചതില്‍ ഉടമയ്ക്ക് ഒരു വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചു

അഹമ്മദാബാദ് : ഗുജറാത്തിലെ അഹമ്മദാബാദില്‍ വളര്‍ത്തുനായ അയല്‍ക്കാരെ ആക്രമിച്ച സംഭവത്തില്‍ ഉടമയ്ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷ ലഭിച്ചു. 2014 ലാണ് ഗോദ്സാര്‍ സ്വദേശിയായ ഭാരേഷ് പാണ്ഡ്യയുടെ നായ് മൂന്ന് കുട്ടികളെയും ഒരു മുതിര്‍ന്നയാളെയും കടിച്ചത്. തുടര്‍ന്ന് നായയുടെ ആക്രമണത്തില്‍ എല്ലുപൊട്ടിയ അവിനാഷ് പട്ടേലാണ് ഇസ്നാപൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

ഉടമയുടെ അശ്രദ്ധ മൂലമാണ് നായ ആക്രമിച്ചതെന്ന നിരീക്ഷണത്തില്‍ മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയതിന് ഐപിസി സെക്ഷന്‍ 338 പ്രകാരമാണ് ഭാരേഷിനെതിരെ കേസെടുത്തത്. നായ അടക്കമുള്ള വളര്‍ത്തുമൃഗങ്ങളെ പരിപാലിക്കുന്നവര്‍ക്ക് അതിനെ നിയന്ത്രിക്കാന്‍ കഴിയാതെ വരുമ്പോള്‍ സംഭവിക്കുന്നതിനെ കുറിച്ച് സമൂഹത്തിന് ഒരു ഉദാഹരണമായിരിക്കണം ഈ സംഭവമെന്നും ഉടമയ്ക്ക് ഏറ്റവും കൂടിയ ശിക്ഷ തന്നെ രണ്ടു വര്‍ഷം നല്‍കണമെന്നുമായിരുന്നു കേസില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിശദീകരിച്ചത്.

Comments are closed.