പെണ്‍വാണിഭം : സിനിമ പ്രൊഡക്ഷന്‍ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു
മുംബൈ: മുംബൈയിലെ സുബുര്‍ബന്‍ ജുഹു പ്രദേശത്ത് ഫോര്‍സ്റ്റാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് നടക്കുന്ന പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് സിനിമ പ്രൊഡക്ഷന്‍ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ് ഹോട്ടലില്‍ പോലീസ് സംഘം റെയ്ഡ് നടത്തിയതിനെത്തുടര്‍ന്ന് പെണ്‍വാണിഭ സംഘവുമായി ബന്ധമുണ്ടെന്ന് മനസിലായതോടെ ബോളിവുഡ് പ്രൊഡക്ഷന്‍ മാനേജരായ രാജേഷ് കുമാര്‍ ലാല്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്.
രാജേഷ് കുമാര്‍ ലാലിന്റെ സഹായത്തോടെ ഒരു ഉസ്ബക്കിസ്താന് യുവതി ഹോട്ടല്‍ കേന്ദ്രീകിരച്ച് പെണ്‍വാണിഭം നടത്തുന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. സെറീന എന്ന ഉസ്ബക്കിസ്താന് യുവതിയാണ് സംഘത്തിന്റെ നേതാവ് എന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. സ്റ്റാര്‍ ഹോട്ടലുകളിലെ വിദേശികള്‍ക്കായി സ്ത്രീകളെ എത്തിച്ച് കൊടുക്കുകയും ഒരു ഇടപാടിന് 80000 രൂപയാണ് ഇവര്‍ കൈപ്പറ്റിയിരുന്നത്. എന്നാല്‍ റെയ്ഡില്‍ രണ്ട് ഉസ്ബക്കിസ്താന് സ്വദേശികളെ പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു.