പൂനെയില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി
പൂനെ: പൂനെയിലെ ഹദപ്സറിലുള്ള ഭേക്കരിനഗറില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തി വന്നിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. ഒരു കോണ്‍സ്റ്റബിള്‍ നല്കിയ സൂചനയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച സിറ്റി ക്രൈംബ്രാഞ്ച് രക്ഷപ്പെടുത്തിയ ആറ് സ്ത്രീകളില്‍ നാല് പേര് വെസ്റ്റ് ബംഗാളില്‍ നിന്നുള്ളവരാണ്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് പോലീസ് സംഘം ലോഡ്ജില്‍ തിരച്ചില്‍ നടത്തിയത്. അതേസമയം സ്ത്രീകളെ പെണ്‍വാണിഭത്തിന് നിര്‍ബന്ധിച്ചെന്ന പേരില്‍ മൂന്ന് പുരുഷന്മാര്ക്ക് എതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.