Ultimate magazine theme for WordPress.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപിയുടെ പ്രാദേശിക നേതാവ് അറസ്റ്റിലായി

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപിയുടെ പ്രാദേശിക നേതാവ് അറസ്റ്റിലായി. രണ്ട് വര്‍ഷമായി പീഡനം നേരിട്ടെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ കോട്ടയം ഞീഴുര്‍ പഞ്ചായത്ത് കമ്മിറ്റി അംഗം ജോസ് പ്രകാശ് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ ഇയാള്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തതോടെ ബിജെപി ഇയാളെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യുകയായിരുന്നു.

Comments are closed.