മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയം;പാലക്കാട് ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി husband strangled his wife to death in Palakkad | Crime
Last Updated:
കൊലപാതകത്തിന് ശേഷം സ്വാഭാവികമരണമായി ചിത്രീകരിക്കാൻ ഭർത്താവ് ശ്രമം നടത്തി
പാലക്കാട് ശ്രീകൃഷ്ണപുരത്ത് ഭര്‍ത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.ശ്രീകൃഷ്ണപുരം കാട്ടുകുളം സ്വദേശി ദീക്ഷിത് ആണ് ഭാര്യ വൈഷ്ണവിയെ (2)കൊലപ്പെടുത്തിയത്.ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധുണ്ടെന്ന സംശയത്തിന്റെ പേരിലാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം സ്വാഭാവികമരണമായി ചിത്രീകരിക്കാൻ പ്രതി ശ്രമിച്ചുവെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു.
തുടർന്ന് പൊലീസ് ദീക്ഷിത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായരുന്നു.മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് വൈഷ്ണവിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി ദീക്ഷിതിന്റെ മൊഴി. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വൈഷ്ണവിയെ ഭര്‍തൃവീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയത്. ഭർത്താവ് ദീക്ഷിത് മാത്രമായിരുന്നു ആ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ശാരീകാസ്വാസ്ഥ്യത്തെത്തുടർന്ന് വൈഷ്ണവി അവശനിലയിലാണെന്ന് ദീക്ഷിത് ഭാര്യയടെ മാതാപിതാക്കളെ വിവരമറിയിച്ചതിനെത്തുടർന്ന് അവരെത്തി. ഇതിനിടെ വൈഷ്ണവിയെ മാങ്ങോട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മരണത്തിൽ ദുരൂഹത തോന്നിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്ന് ദീക്ഷിതിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് പ്രതിയെ കോടതിയിൽ ഹാജരാക്കും.2024 മേയ് 19-നായിരുന്നു വൈഷ്ണവിയുടെയും ദീക്ഷിതിന്റെയും വിവാഹം. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് ചോലക്കല്‍വീട്ടില്‍ ഉണ്ണികൃഷ്ണന്റെയും ശാന്തയുടെയും മകളാണ് വൈഷ്ണവി.
Palakkad,Kerala
October 11, 2025 3:25 PM IST
വാട്ട്സ്ആപ്പ് ഗ്രുപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/EUKKVbK6SCh6slotyde0vG
വാട്ട്സ്ആപ്പ് ചാനലിൽ അംഗമാകുവാൻ
https://whatsapp.com/channel/0029VaALUII545us0M9o570Y