EBM News Malayalam

കോവിഡ് വ്യാപനം: കൂടുതല്‍ ജാഗ്രത വേണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍

മാവൂർ :-
കോഴിക്കോട്: ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കോവിഡിനെതിരെ കൂടുതല്‍കടുത്ത ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ജയശ്രീ അറിയിച്ചു. ജില്ലയില്‍ ദിവസത്തില്‍ 5000ത്തിലധികം കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. രോഗബാധിതരെ ശുശ്രൂഷിക്കാനുള്ള സംവിധാനവും സജ്ജമാണ്. കോഴിക്കോട് മെഡിക്കല്‍ കോളജ്, ഗവ. ജനറല്‍ ആശുപത്രി (ബീച്ച് ആശുപത്രി) എന്നീ കോവിഡ് ആശുപത്രികള്‍ക്കു പുറമെ സ്വകാര്യമേഖലയുമായി സഹകരിച്ച് ഉള്ള്യേരിയിലെ മലബാര്‍ മെഡിക്കല്‍ കോളജ് മൊടക്കല്ലൂര്‍, കെ.എം.സി.ടി മെഡിക്കല്‍ കോളജ് മണാശ്ശേരി എന്നിവിടങ്ങളിലും കോവിഡ് ആശുപത്രികള്‍പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലായി 18 ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകളും പ്രവര്‍ത്തിക്കു ന്നുണ്ട്.
അടിയന്തര സാഹചര്യം നേരിടാ ഭരണകൂടത്തിൻ്റെ നേതൃത്വത്തില്‍ ജില്ലയില്‍ എല്ലാ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങളില്ലാത്ത 50 വയസ്സിനു താഴെയുള്ള മറ്റു ഗുരുതരമായ രോഗങ്ങളില്ലാത്ത കോവിഡ് പോസിറ്റിവായ രോഗികളെ അതത് പ്രദേശത്തെ മെഡിക്കല്‍ ഓഫിസറുടെ മേല്‍നോട്ടത്തില്‍ വീടുകളില്‍ ചികിത്സിച്ച് വരുന്നുണ്ടെന്നും ഡി.എം.ഒ അറിയിച്ചു.

പാലിക്കേണ്ട മുൻകരുതലുകള്‍

സ്വയംജാഗ്രത
പുലര്‍ത്തുക.

ആള്‍ക്കൂട്ടമുണ്ടാകുന്ന
സാഹചര്യം ഒഴിവാക്കുക

തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത്
ഒഴിവാക്കുക

യാത്രകള്‍ കഴിവതും
ഒഴിവാക്കുക

കൂടുതലായി ആളുകള്‍ എത്തുന്ന മാര്‍ക്കറ്റുകള്‍, ചന്തകള്‍, ഹാര്‍ബറുകള്‍ എന്നിവിടങ്ങളില്‍
അതിജാഗ്രത പുലര്‍ത്തുക

മാറ്റിവെക്കാന്‍ സാധ്യമായ എല്ലാ പരിപാടികളും
ചടങ്ങുകളും ഒഴിവാക്കുക

വീടിനകത്തും പുറത്തിറങ്ങുമ്പോഴും നിര്‍ബന്ധമായും മാസ്‌ക് ധരിക്കുക

കൈകള്‍സോപ്പ്/ സാനിറ്റൈസര്‍ ഉപയോഗിച്ച് ഇടക്കിടെ കഴുകുക

സാമൂഹിക അകലം
(രണ്ടു മീറ്റര്‍) പാലിക്കുക

10 വയസ്സിനു താഴെയുള്ള കുട്ടികള്‍ ഗര്‍ഭിണികള്‍, പ്രായാധിക്യമുള്ളവര്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പരമാവധി വീടുകളില്‍തന്നെ
കഴിയുക.

ക്വാറൻറീനില്‍ കഴിയുന്ന
വ്യക്തിയുമായി നേരിട്ടുള്ള
സമ്പര്‍ക്കം ഒഴിവാക്കുക,
പരിചരിക്കുമ്പോള്‍
കൈയുറ, മാസ്‌ക് എന്നിവ നിര്‍ബന്ധമായും ധരിക്കുക

ക്ഷീണം, ചുമ, തൊണ്ടവേദന, പനി, ശ്വാസതടസ്സം, വയറിളക്കം, മണവും രുചിയും നഷ്ടമാകല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരെ ഫോണില്‍ വിവരം അറിയിക്കുക.

Comments are closed.