EBM News Malayalam

കൊവിഡ് മുക്തരായ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും രോഗബാധ

ദില്ലി: കൊവിഡ് മുക്തരായ നോയിഡ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും രോഗബാധ കണ്ടെത്തി. രോഗം വന്നുപോയി മൂന്നു മാസത്തിനിടെ ആണ് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും കൊവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചത്.

സിഎസ്‌ഐആറിനു കീഴിലുള്ള ഐഡിഐഡി ദില്ലിയില്‍ നടത്തിയ പഠനത്തിലാണ് രോഗബാധ കണ്ടെത്തിയത്. വ്യത്യസ്ത ജനിതക ശ്രേണിയില്‍ പെട്ട രോഗാണു ആണിതെന്നാണ് വിദഗ്ധരുടെ സ്ഥിരീകരണം. അപൂര്‍വമായി ഉണ്ടാകുന്ന സംഭവം എന്നാണു ഐസിഎംആറിന്റെ വിലയിരുത്തുന്നത്.

 

Comments are closed.