EBM News Malayalam

സര്‍ക്കാര്‍ പറയുന്നതുവരെ ലോക് ഡൌണ്‍ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനം : ജോജു

ആയുര്‍വേദ കേന്ദ്രത്തില്‍ എത്തിയ നടന്‍ ജോജു സര്‍ക്കാര്‍ പറയുന്നതുവരെ ലോക് ഡൌണ്‍ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനമെന്നും സര്‍ക്കാര്‍ പറയുന്ന തീരുമാനങ്ങള്‍ കേട്ട് അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും പറയുകയാണ്.

കൂടാതെ അസുഖം വന്നതിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ പാടില്ല. സര്‍ക്കാര്‍ പറയുന്ന ലോക്ക് ഡൌണില്‍ തുടരാന്‍ തന്നെയാണ് തീരുമാനം. എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞതിനു ശേഷം പുറത്തിറങ്ങിയിട്ടില്ലെന്നും ജോജു പറഞ്ഞു.

കഴിഞ്ഞ പത്തൊന്‍പത് ദിവസമായി ഞാന്‍ വയനാട്ടിലാണ്. കൊവിഡ് വിഷയം തുടങ്ങുന്നതിനു മുമ്പേ ഇവിടെയൊരു ആയുര്‍വേദ കേന്ദ്രത്തില്‍ എത്തിയതാണ്. തടികുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കാണ് വന്നത്. അതിനു ശേഷമാണ് ലോക് ഡൌണ്‍ ഉണ്ടാകുന്നത്. ഞാന്‍ ഇവിടെ നിന്നു ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. സര്‍ക്കാര്‍ പറയുന്നതുവരെ ലോക് ഡൌണ്‍ കാലവധി കഴിയുന്നതുവരെ ഇവിടെ തുടരാനാണ് തീരുമാനം.

ഇതിനിടെ എന്റെ സുഹൃത്തുക്കളെയും ഞാന്‍ വിളിക്കുകയും അവര്‍ എന്നെ വിളിക്കുകയും ചെയ്യുന്നുണ്ട്. നമുക്ക് പരിചയമുള്ളവരെയും സ്‌നേഹമുള്ളവരെയും പിണക്കമുള്ളവരെയും വിളിക്കണം, അവരെ ആശ്വസിപ്പിക്കണം. അതൊക്കെയാണ് ഇപ്പോള്‍ നമുക്ക് ചെയ്യാനാകുക. പത്തൊന്‍പത് ദിവസമായി സിഗരറ്റ് വലിയോ കള്ളുകുടിയോ ഒന്നുമില്ല.

അങ്ങനെ ഡിപ്രഷനില്‍ ഇരിക്കുന്ന മറ്റ് ആളുകളെ അവരുടെ സുഹൃത്തുക്കള്‍ വിഡിയോ കോളോ മറ്റോ ചെയ്ത് അവരെ പിന്തുണയ്ക്കണം. ഇന്ത്യയ്ക്ക് പുറത്തുനിന്നു വരുന്നവരോടും സ്‌നേഹത്തോടു കൂടി പെരുമാറാന്‍ നമുക്ക് കഴിയണം. ഈ അസുഖം വന്നതിന്റെ പേരില്‍ അവരെ കുറ്റപ്പെടുത്താന്‍ പാടില്ല. ഇത് കാലം തീരുമാനിച്ചതാണ് എന്നും ജോജു പറയുന്നു.

Comments are closed.