EBM News Malayalam

ചൈനയില്‍ 2,700 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു ; മരിച്ചവരുടെ എണ്ണം 82 ആയി

ബെയ്ജിങ്: ചൈനയില്‍ 2,700 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 82 ആയി. കൂടാതെ ചൈനയ്ക്ക് പുറത്ത് അമേരിക്ക ഉള്‍പ്പെടെ 13 സ്ഥലങ്ങളിലായി 50 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാധ്യമാകുന്നത്ര ഇന്ത്യക്കാരെ വുഹാന്‍ നഗരത്തില്‍ നിന്ന് ഒഴിപ്പിക്കാന്‍ ദില്ലിയില്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു.

വിദേശകാര്യമന്ത്രലായത്തിനായിരിക്കും ഇതിന്റെ ചുമതല. ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി എയര്‍ ഇന്ത്യയുടെ B747 വിമാനം അയക്കുമെന്നാണ് വിവരം. കേന്ദ്ര സര്‍ക്കാര്‍ എയര്‍ ഇന്ത്യയോട് പ്രത്യേക സര്‍വ്വീസ് നടത്താന്‍ നിര്‍ദ്ദേശം നല്‍കി. അതേസമയം വുഹാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കാനഡ പൗരന്മാരോട് നിര്‍ദേശിച്ചു. ചൈനയിലെ വൈറസ് ബാധിത പ്രവിശ്യകളിലുള്ള കോണ്‍സുലേറ്റുകളില്‍ നിന്നും ഉദ്യോഗസ്ഥരെ നാളെ പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിക്കുമെന്ന് അമേരിക്ക അറിയിച്ചു.

Comments
Loading...