EBM News Malayalam

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ഗുജറാത്തില്‍

ന്യൂഡല്‍ഹി: ഗുജറാത്തില്‍ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം. അഹമ്മദാബാദില്‍ ഇന്നു ചേരുന്ന യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളുണ്ടാകാനാണ് സാധ്യത. കോണ്‍ഗ്രസ്‌അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മുന്‍ അധ്യക്ഷ സോണിയഗാന്ധി, പ്രിയങ്ക ഗാന്ധി, മന്‍മോഹന്‍സിങ് തുടങ്ങി അറുപത് നേതാക്കളാണ് സംബന്ധിക്കുക. തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന പാര്‍ട്ടി, ഓരോ സംസ്ഥാനത്തും കൈക്കൊള്ളേണ്ട നയതീരുമാനങ്ങള്‍, സ്ഥാനാര്‍ഥിനിര്‍ണയം, പ്രചാരണപരിപാടികള്‍, സഖ്യനീക്കങ്ങള്‍ തുടങ്ങിയവ ചര്‍ച്ചയാകും. രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടണോയെന്ന കാര്യത്തിലും അന്തിമതീരുമാനംവന്നേക്കും. യോഗത്തിന്പുറമേ, ഗാന്ധിനഗറില്‍ നടക്കുന്ന മഹാറാലിയില്‍ രാഹുലിനൊപ്പം, പ്രിയങ്കഗാന്ധിയും പങ്കെടുക്കും. രാഹുല്‍ഗാന്ധിയുടെ സാന്നിധ്യത്തില്‍ പട്ടേല്‍സമരനേതാവ് ഹാര്‍ദിക്പട്ടേല്‍ കോണ്‍ഗ്രസ് അംഗത്വംസ്വീകരിക്കും.
1961നു ശേഷം ആദ്യമായാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവത്തകസമിതി ചേരുന്നത്. ലോക്സഭാതിരഞ്ഞെടുപ്പ് അടുത്തിരിക്കേ, നരേന്ദ്രമോദിയുടേയും, ബിജെപി അധ്യക്ഷന്‍ അമിത്ഷായുടേയും സ്വന്തം സംസ്ഥാനത്ത് നടക്കുന്ന കോണ്‍ഗ്രസ് പ്രവത്തകസമിതിയോഗത്തിന് രാഷ്ട്രീയപ്രധാന്യമേറെയാണ്.

Comments
Loading...