EBM News Malayalam

അസമിൽ തേയിലത്തോട്ടത്തിലെ തൊഴിലാളികൾക്കൊപ്പം തേയിലനുള്ളുന്ന അവരിൽ ഒരാളായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി

ഗുവഹാതി :അസമിൽ തേയിലത്തോട്ടത്തിലെ തൊഴിലാളികൾക്കൊപ്പം തേയിലനുള്ളുന്ന അവരിൽ ഒരാളായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. സദൂരുവിലെ തോട്ടത്തിലാണ് പ്രിയങ്ക ഗാന്ധി തൊഴിലാളികൾക്കൊപ്പം ചേർന്നത്.

തോട്ടത്തിൽ എത്തിയ പ്രിയങ്ക തൊഴിലാളികൾക്കൊപ്പം ഏറെ നേരം തേയിലനുള്ളി ചെലവഴിച്ച്തിനുശേഷം .തൊഴിലാളികൾ ജോലിയിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പു നടക്കുന്ന അസമിൽ പ്രചാരണത്തിൻ്റെ ഭാഗമായി ഇന്നലെ മുതൽ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയാണ് പ്രിയങ്ക. ഇന്നലെ ഗോത്രവിഭാഗങ്ങൾക്കൊപ്പമായിരുന്നു സമയം ചെലവഴിച്ചത്. അവർക്കൊപ്പം പ്രിയങ്ക ചുവടുവച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ രാഹുലും പ്രിയങ്കയുമാണ് കോണ്‍ഗ്രസിന്റെ പ്രചാരണത്തിനു നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയതും മീന്‍പിടിത്തത്തില്‍ ഒപ്പം ചേര്‍ന്നതും ദേശീയതലത്തില്‍ തന്നെ വാര്‍ത്തയായിരുന്നു.

Comments are closed.