EBM News Malayalam

ഇന്ന് കോൺഗ്രസ് ഉപവാസ സമരം

വടകര: നസീര്‍ വധശ്രമ കേസില്‍ ആരോപണ വിധേയനായ എഎന്‍ ഷംസീര്‍ എംഎല്‍എയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ നേതൃത്വത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഉപവാസ സമരം നടത്തും. കേസില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും ഇന്നും തുടരും. സംഭവം നടന്ന് 25 ദിവസങ്ങള്‍ക്ക് ശേഷമാണ് ആയുധങ്ങള്‍ കണ്ടെത്തുന്നത്. ഒരു കത്തിയും ഇരുമ്പ് ദണ്ഡുമാണ് തലശേരി വാവാച്ചിമുക്കില്‍ പ്രതികളിലൊരാളായ റോഷനുമായെത്തി പൊലീസ് കണ്ടെടുത്തത്.
11 പ്രതികളുണ്ടെന്ന് സംശയിക്കുന്ന കേസില്‍ അഞ്ച് പേരാണ് ഇതുവരെ പിടിയിലായത്. പൊലീസ് അന്വേഷിക്കുന്ന 3 പേരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതിയുടെ പരിഗണനയിലാണ്.

Comments
Loading...