EBM News Malayalam

കെ.എസ്.ആര്‍.ടി.സി എസി-ലോഫ്‌ലോര്‍ ബസുകളിലെ നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് സി.എം.ഡി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി യുടെ സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുകള്‍ ക്ക് നല്‍കിയിരുന്ന 25 % നിരക്ക് ഇളവ് എ.സി ലോഫ്‌ലോര്‍ ബസുകള്‍ക്ക് കൂടി അനുവദിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇളവ് അനുവദിച്ചിരി ക്കുന്നതെന്ന് സി.എം.ഡി അറിയിച്ചു.

എറണാകുളം- തിരുവനന്തപുരം (കോട്ടയം വഴിയും, ആലപ്പുഴ വഴിയും) , എറണാകുളം- കോഴിക്കോട് ഈ റൂട്ടുകളിലാണ് നിലവില്‍ ലോ ഫ്‌ലോര്‍ എസി ബസുകള്‍ സര്‍വ്വീസ് നടത്തി വരുന്നത്. നിലവില്‍ തിരുവനന്ത പും- എറണാകുളം ടിക്കറ്റ് നിരക്ക് 445 രൂപയാണ്. അത് 25 % കുറക്കുമ്പോള്‍ 346 രൂപയാകും, ഡിസംബര്‍ 1 മുതല്‍ പരീക്ഷ ണാടിസ്ഥാനത്തില്‍ യാത്രാക്കാരെ കൂടുത ല്‍ ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള ഈ നിരക്ക് നിലവില്‍ വരുമെന്ന് കെ.എസ്.ആ ര്‍.ടി.സി സി.എം.ഡി അറിയിച്ചു.

Comments are closed.