EBM News Malayalam

രാജീവ് കുമാറിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി

കൊല്‍ക്കത്ത: മേയിലാണ് ശാരദ കേസില്‍ രാജീവ് കുമാറിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ട് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്. ആഗസ്റ്റില്‍ അത് ഒരുമാസത്തേക്ക് കൂടി നീട്ടുകയായിരുന്നു.ശാരദ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രേഖകള്‍ രാജീവ് കുമാര്‍ നശിപ്പിച്ചുവെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ രാജീവ് കുമാറിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് പിന്‍വലിച്ച് ഹൈക്കോടതി.

മുന്‍ പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ആജീവനാന്തം അറസ്റ്റ് ചെയ്യാതിരിക്കാനുള്ള പരിരക്ഷ നിയമം അനുശാസിക്കുന്നില്ലെന്നും സി.ബി.ഐ അന്വേഷണത്തില്‍ ആവശ്യമില്ലാതെ ഇടപെടേണ്ടതില്ലെന്നും ഉത്തരവ് പിന്‍വലിച്ചുകൊണ്ട് ജസ്റ്റിസ് മധുമതി മിത്ര അറിയിച്ചു.

പരാതിക്കാരനെ മനഃപൂര്‍വം സി.ബി.ഐ ദ്രോഹിക്കുകയാണെന്നും അദ്ദേഹത്തിന്റെ സ്ഥാനമാനങ്ങള്‍ക്ക് കളങ്കം വരുത്തുകയാണെന്നുമുള്ള വാദം തെളിയിക്കാന്‍ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു. തുടര്‍ന്ന് രാജീവ് കുമാറിന്റെ വസതിയില്‍ നേരിട്ടെത്തിയ സി.ബി.ഐ സംഘം ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന് നോട്ടീസ് കൈമാറി.

കഴിഞ്ഞ കേസുമായി ബന്ധപ്പെട്ട ഫോണ്‍വിളിരേഖകളും കേസ് ഡയറിയും ഫയലുകളും രാജീവ് കുമാര്‍ കൈമാറിയില്ലെന്നും അട്ടിമറിച്ച തെളിവുകള്‍ കൈമാറിയെന്നും സി.ബി.ഐ വാദിച്ചു. നേരത്തേ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ തടയാന്‍ മമത നേരിട്ടെത്തി പ്രതിഷേധസമരം നടത്തുകയായിരുന്നു.

Comments
Loading...