EBM News Malayalam

പുരാവസ്തു വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ചിതറാൽ മലക്കോവിൽ അവഗണനയിൽ.

കുഴിത്തുറ : പുരാവസ്തു വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള ചിതറാൽ മലക്കോവിൽ വേണ്ട സുരക്ഷയില്ലാതെ അവഗണയിൽ. സന്ദർശകർ ക്ഷേത്രത്തിൻ്റെ ചുമരുകളിലും മറ്റു ഭാഗങ്ങളിലും കുത്തിക്കുറിക്കുകയും ഗോപുരത്തിനു മുകളിൽപ്പോലും കയറി നിൽക്കുകയും ചെയ്യുന്നു.കൂടാതെ മദ്യപാനികളും സാമൂഹിക വിരുദ്ധരും ക്ഷേത്രത്തിൻ്റെ പരിസരപ്രദേശം വിശ്രമകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. കേന്ദ്ര പുരാവസ്തു വകുപ്പിൻ്റെ നിയന്ത്രണത്തിലായിട്ടുപോലും ആർക്കും എന്തും ചെയ്യാവുന്ന സ്ഥലമായി നിലവിൽ പുരാതന ചിതറാൽ മലക്കോവിൽ ക്ഷേത്രം മാറിയിരിക്കുന്നുവെന്ന് ബി.ജെ.പി ഭാഷാന്യൂനപക്ഷ സെൽ ജില്ലാ പ്രസിഡൻ്റ് കൊല്ലങ്കോട് അരുൺ പറഞ്ഞു. സാമൂഹിക വിരുദ്ധർ സഞ്ചാരികൾക്ക് പോലും ഭീഷണിയാകുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ വേണ്ട നടപടിയെടുക്കാൻ പുരാവസ്തു വകുപ്പ് തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.