EBM News Malayalam

സമ്പത്തില്‍ മുകേഷ് അംബാനിയെ പിന്നിലാക്കി ചൈനയിലെ പ്രമുഖ കുപ്പിവെള്ള വ്യാപാരി

ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍ എന്ന പദവിയില്‍ നിന്ന് മുകേഷ് അംബാനിയെ പിന്നിലാക്കി ചൈനയിലെ പ്രമുഖ കുപ്പിവെള്ള വ്യാപാരി. മാധ്യമ പ്രവര്‍ത്തനം, കൂണ്‍ കൃഷി, ആരോഗ്യ രംഗം എന്നിവയിലൂടെ തുടങ്ങിയ വ്യാപാരരംഗമാണ് സോംങ് ഷാന്‍ഷാന്റേത്. ചൈനയിലെ പ്രമുഖരായ ജാക്ക് മാ അടക്കമുള്ളവരെ പിന്തള്ളിയാണ് സോംങ് ഷാന്‍ഷാന്റെ നേട്ടമെന്നാണ് വിവരം. ഒറ്റ വര്‍ഷം കൊണ്ട് 70.9 ബില്യണ്‍ ഡോളര്‍ എന്ന സ്വത്ത് 77.8 ബില്യണ്‍ ഡോളറിലേക്ക് വളര്‍ന്നതാണ് സോംങ് ഷാന്‍ഷാന്റെ പെട്ടന്നുള്ള ഉയര്‍ച്ചയുടെ പിന്നില്‍.

ലോകത്തിലെ തന്നെ സമ്പന്നരുടെ പട്ടികയില്‍ 11ാം സ്ഥാനത്താണ് സോംങ് ഷാന്‍ഷാന്‍ ഉള്ളതെന്നാണ് ബ്ലൂം ബെര്‍ഗ് ബില്യണെയര്‍ ഇന്‍ഡക്‌സ് വിശദമാക്കുന്നത്. രാജ്യത്തെ മറ്റ് സമ്പന്നരേപ്പോലെ രാഷ്ട്രീയത്തിലോ മറ്റ് മേഖലയിലോ സജീവമല്ലെന്നതാണ് സോംങ് ഷാന്‍ഷാന്റെ പ്രത്യേകത. മറ്റ് സമ്പന്നരുമായി പ്രത്യേകിച്ച് ബന്ധങ്ങള്‍ പുലര്‍ത്താനോ ശ്രമിക്കാത്ത സോംങ് ഷാന്‍ഷാനെ ഒറ്റ ചെന്നായ എന്നാണ് വിളിക്കുന്നത്.

വാക്‌സിന്‍ നിര്‍മ്മാതാക്കളായ ബീജിംഗ് വാന്‍തായ് ബയോളജിക്കല്‍ ഫാര്‍മസി എന്റര്‍പ്രൈസസ് കോയെ ഏപ്രില്‍ മാസത്തില്‍ സ്വന്തമാക്കിയതും കുടിവെള്ള കമ്പനിയായ നോങ്ഫു സ്പ്രിംഗിനെ സ്വന്തമാക്കിയതുമാണ് പെട്ടന്നുള്ള സോംങ് ഷാന്‍ഷാന്റെ വളര്‍ച്ചയ്ക്ക് പിന്നിലെന്നാണ് വിവിരം. 155 ശതമാനം എത്തിനിന്നിരുന്ന നോങ്ഫു സ്പ്രിംഗിന്റെ ഓഹരികളില്‍ 2000 ശതമാനത്തിലേക്ക് കുതിച്ച് വളരുകയായിരുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.