EBM News Malayalam

അമ്മയുടെ മടിയില്‍ നിന്ന് റോഡില്‍ വീണ കുഞ്ഞിനെ രക്ഷിച്ച് ഫോറസ്റ്റ് വാച്ചര്‍മാര്‍

ഇടുക്കി: മൂന്നാര്‍ രാജമലയില്‍ ഞായറാഴ്ച രാത്രി ജീപ്പില്‍ യാത്ര ചെയ്യുന്നതിനിടെ അമ്മയുടെ മടിയിലിരുന്ന ഒരു വയസുള്ള കുഞ്ഞ് കാട്ടാനകളും മറ്റ് വന്യമൃഗങ്ങളുമുള്ള കാടിനു നടുവിലെ റോഡില്‍ വീണു. വെള്ളത്തൂവല്‍ മുള്ളിരിക്കുടി താന്നിക്കല്‍ സതീശ്- സത്യഭാമ ദമ്പതികളുടെ മകള്‍ രോഹിതയാണ് (അമ്മു) അദ്ഭുതകരമായി രക്ഷപ്പെട്ടത്.

തുടര്‍ന്ന് മൂന്നു മണിക്കൂറിലേറെ കഴിഞ്ഞിട്ടും അമ്മയും അച്ഛനുമുള്‍പ്പെടെ അറിഞ്ഞിരുന്നില്ല. കുഞ്ഞ് വീണതറിയാതെ ജീപ്പില്‍ രക്ഷിതാക്കള്‍ അമ്പത് കിലോമീറ്ററിലേറെ പോയിരുന്നു. റോഡിലൂടെ ഇഴഞ്ഞു നീങ്ങിയ കുഞ്ഞിന്റെ കരച്ചില്‍ കേട്ടിറങ്ങിയ ഫോറസ്റ്റ് വാച്ചര്‍മാര്‍ അവളെ രക്ഷിച്ചു. കുഞ്ഞിന് ചെറിയ പരിക്കാണുള്ളത്.

Comments
Loading...