EBM News Malayalam

മൂന്ന് വയസ്സുകാരന്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധം.

കോഴിക്കോട് : കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കണ്ണിന് അപകടം പറ്റി ഇന്നലെ കോംട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസ്സുകാരന്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് മരിച്ചുവെന്ന് ആരോപിച്ച് കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയ്ക്ക് മുന്നില്‍ മൃതദേഹവുമായി എത്തി ബന്ധുക്കള്‍ പ്രതിഷേധം നടത്തുന്നു.

മലപ്പുറം ചേളാരി സ്വദേശി രാജേഷിന്റെ മകന്‍ അനയിന്റെ ആരോഗ്യനില പരിഗണിക്കാതെ ആശുപത്രി അധികൃതര്‍ അനസ്തേഷ്യ നല്‍കുകയും തുടര്‍ന്ന് കുഞ്ഞ് കുഴഞ്ഞു വീണ് മരിക്കുകയുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പ്രത്യേകസംഘം ഇന്ന് കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടത്തുകയും ആശുപത്രിയ്ക്കെതിരെ നരഹത്യയ്ക്ക് എതിരെ കേസെടുക്കുമെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു.

Comments
Loading...