EBM News Malayalam

പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി വയനാട്ടിലേക്ക്

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനായി മുഖ്യമന്ത്രി എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്നും വയനാട്ടിലേക്ക് തിരിച്ചു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂസെക്രട്ടറി വി വേണു, ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്ത എന്നിവരും ഇതിലുണ്ട്. വ്യോമസേനയുടെ എഎന്‍32 വിമാനത്തിലാണ് യാത്ര.

സുല്‍ത്താന്‍ബത്തേരിയില്‍ എത്തിച്ചേരുന്ന സംഘം മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം ഉച്ചയ്ക്ക് ശേഷം മലപ്പുറത്തെത്തും. തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ ഭൂദാനത്തെത്തും. കൂടാതെ രണ്ട് ജില്ലകളിലെയും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുള്ള യോഗങ്ങളിലും പിണറായി വിജയന്‍ പങ്കെടുക്കും. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കാന്‍ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഇനിയും ഏഴ് പേരെയാണ് കണ്ടെത്താനുള്ളത്. ഇതുവരെ 87 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കവളപ്പാറയിലും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. 19 പേരുടെ മൃതദേഹമാണ് ഇത് വരെ കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയത്. 40 പേരെ ഇനിയും കണ്ടെത്താനുണ്ട്.

Comments
Loading...