EBM News Malayalam

ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യയുടെ ചന്ദ്രപര്യവേഷ വാഹനമായ ചന്ദ്രയാന്‍-2 ഇരുപത്തിയൊമ്പത് ദിവസത്തെ യാത്രയ്ക്ക് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഭ്രമണപഥം വിട്ട് അഞ്ചു ദിവസമായി ചാന്ദ്രവലയത്തിലേക്കു നീങ്ങുന്ന ചന്ദ്രയാന്‍ ഇന്നു രാവിലെ 9.02ഓടെ വേഗം കുറച്ച് ചന്ദ്രന്റെ ആകര്‍ഷണ വലയത്തില്‍ എത്തി.

ദൗത്യത്തിലെ സങ്കീര്‍ണമായ അവസ്ഥ വിജയിച്ചതായി ഐ.എസ്.ആര്‍.ഒ പറഞ്ഞു. ചന്ദ്രന്റെ ആകര്‍ഷണ പരിധി 65,000 കിലോ മീറ്ററാണ്. ഇതിനടുത്ത് എത്തിച്ച പേടകത്തെ ഇന്ന് രാവിലെയോടെ ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് മോട്ടോര്‍ വിപരീതദിശയില്‍ ചലിപ്പിച്ചു. വേഗം കുറഞ്ഞ്, പതുക്കെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്കു കടന്ന പേടകം അതിനെ ഭ്രമണം ചെയ്തു തുടങ്ങുന്നതാണ്.

നാളെ വീണ്ടും എന്‍ജിന്‍ ജ്വലിപ്പിച്ച് ഭ്രമണപഥം ശരിയാക്കും. ഇങ്ങനെ 28,30,സെപ്തംബര്‍ ഒന്ന് തീയതികളിലും എന്‍ജിന്‍ ജ്വലിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് കൂടുതല്‍ അടുപ്പിക്കുകയും ചെയ്യും.

സെപ്തംബര്‍ എഴിനു പുലര്‍ച്ചെ 1.30 നും 2.30-നും ഇടയ്ക്ക് പേടകം ചന്ദ്രോപരിതലത്തിന് നൂറു കിലോമീറ്റര്‍ അടുത്തെത്തുകയും തുടര്‍ന്ന് പേടകത്തില്‍ നിന്ന് പുറത്തേക്കു വരുന്ന ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നത്. ദൗത്യം വിജയിച്ചാല്‍ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണില്‍ റോവര്‍ ഇറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ മാറുന്നതാണ്.

Comments
Loading...