EBM News Malayalam

ചലച്ചിത്ര മലയാളം കൂട്ടായ്മ കൊച്ചിയില്‍ രൂപീകരിച്ചു

കൊച്ചി: വിജയദശമി ദിനത്തില്‍ ചലച്ചിത്ര മലയാളം എന്ന പേരില്‍ കൊച്ചിയില്‍ മലയാള ചലച്ചിത്രമേഖലയില്‍ തുടക്കം കുറിക്കുന്ന പുതുമുഖ സംവിധായകര്‍ക്കായി ജോണ്‍ പോള്‍, ജോഷി, കെജി ജോര്‍ജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൂട്ടായ്മ രൂപീകരിച്ചു. 12 പുതുമുഖ സംവിധായകരാണ് കൂട്ടായ്മയുടെ സഹായത്തോടെ ആദ്യഘട്ടത്തില്‍ സിനിമ സംവിധാനം ചെയ്യുക.

ഡിസംബറില്‍ ആദ്യസിനിമയുടെ ചിത്രീകരണം തുടങ്ങാന്‍ പോകുന്ന ജിജോ ജോസഫിന് സംവിധായകന്‍ ജോഷി ക്ലാപ് ബോര്‍ഡ് സമ്മാനിച്ചു. ലോകസിനിമയുടെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 2020 ഡിസംബറില്‍ കൊച്ചിയില്‍ അന്തര്‍ദേശീയ ചലച്ചിത്രമേള സംഘടിപ്പിക്കുമെന്നും ചലച്ചിത്ര മലയാളം പ്രവര്‍ത്തകര്‍ പറഞ്ഞു. നവാഗതര്‍ക്ക് മുതിര്‍ന്ന സിനിമ പ്രവര്‍ത്തകരോടൊപ്പം തിരക്കഥയെ കുറിച്ച് ചര്‍ച്ച നടത്താനും ചലച്ചിത്രമലയാളം അവസരം ഒരുക്കും. പ്രതിമാസ സംവാദപരിപാടികളും കൊച്ചിയില്‍ ഈ മാസം മുതല്‍ തുടങ്ങുന്നതാണ്.

Comments
Loading...