EBM News Malayalam

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യാബ്നറ്റ് മീറ്റിങ്ങില്‍ 50 ലക്ഷം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്ഷാമബത്ത പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. കേന്ദ്രസര്‍ക്കാര്‍ ബത്ത ഇനത്തില്‍ 16,000 കോടി രൂപയാണ് വകവച്ചത്. 12 ശതമാനത്തില്‍ നിന്നും 17ലേക്കാണ് ക്ഷാമ ബത്ത വര്‍ദ്ധിപ്പിച്ചത്. 62 ലക്ഷം പേര്‍ക്കാണ് ഇത് പ്രയോജനപ്പെടുക.

ഡിഎ കൂട്ടിയത് ജീവനക്കാര്‍ക്കുള്ള ദീപാവലി സമ്മാനമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. പെന്‍ഷന്‍കാര്‍ക്കുള്ള ഡി ആറും അഞ്ചു ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. പറഞ്ഞു. ഏഴാം ശമ്പളക്കമ്മീഷന്റെ ശുപാര്‍ശ്ശ അനുസരിച്ചാണ് ക്ഷാമബത്തയും ഡി ആറും വര്‍ദ്ധിപ്പിച്ചത്. കൂടാതെ പാക്ക് അധീന കശ്മീരില്‍ നിന്നും പലായനം ചെയ്യുകയും പിന്നീട് സംസ്ഥാനത്തേക്ക് തിരികെ വന്നവരുമായ 5300 കുടുംബങ്ങള്‍ക്ക് 5.5 ലക്ഷം വീതം സഹായധനം നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.

Comments
Loading...