EBM News Malayalam

രാജ്യത്തെ കൊവിഡ് രോഗബാധ കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നു ; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രാലയം

ദില്ലി: രാജ്യത്തെ കൊവിഡ് ബാധ കൂടുതല്‍ ഗുരുതരമായ സാഹചര്യത്തിലാകുന്നുവെന്ന്് സൂചിപ്പിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കൂടാതെ ആശുപത്രികളില്‍ വെന്റിലേറ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കാനും പരമാവധി രോഗികള്‍ക്ക് കിടക്കാനുള്ള കിടക്കകള്‍ കണ്ടെത്താനും നിര്‍ദ്ദേശം നല്‍കി.

അതേസമയം ഇന്നലെ രാജ്യത്ത് 6654 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.25 ലക്ഷം കടന്നു. ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷത്തിലേക്ക് അടുക്കുമ്പോള്‍ 3.43 ലക്ഷം പേര്‍ ഇതിനോടകം മരിച്ചു. അമേരിക്കയില്‍ മാത്രം 98000 പേര്‍ മരിച്ചു. അമേരിക്കയിലെ കൊവിഡ് ബാധിതരുടെ എണ്ണം 16.6 ലക്ഷം പിന്നിട്ടു.

റഷ്യയിലും ബ്രസീലിലും കൊവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷം പിന്നിട്ടു. അതേസമയം ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 137 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 3720 ആയി. നാല് ദിവസത്തിനിടെ രാജ്യത്ത് കാല്‍ലക്ഷത്തോളം പേര്‍ കൂടി രോഗബാധിതരായി. മഹാരാഷ്ട്രയില്‍ 2608 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ആകെ രോഗികളുടെ എണ്ണം 47,190 ആയി.

Comments are closed.