EBM News Malayalam

സുപ്രീംകോടതി അഭിഭാഷകയുടെ വീട്ടില്‍ സിബിഐ റെയ്ഡ് നടത്തി

ദില്ലി: സുപ്രീംകോടതിയിലെ അഭിഭാഷക ഇന്ദിര ജയ്‌സിംഗിന്റെ വീട്ടിലും ഓഫീസില്‍ സിബിഐ റെയ്ഡ് നടത്തി. ദില്ലിയിലെ വീട്ടിലും ഓഫീസിലുമാണ് റെയ്ഡ്. ഇന്ദിര ജെയ്സിംഗിനും ഭര്‍ത്താവ് ലോയേഴ്സ് കളക്ടീവ് പ്രസിഡണ്ടും അഭിഭാഷകമുമായ ആനന്ദ് ഗ്രോവര്‍ അടക്കമുള്ളവരും വിദേശ സംഭാവന ചട്ടം ലംഘിച്ചെന്നാണ് സിബിഐ കണ്ടെത്തിയത്.

വിദേശ സംഭാവന ഉപയോഗിച്ച് ആനന്ദ് ഗ്രോവറും ഇന്ദിര ജെയ്‌സിംഗും വിമാന യാത്രകള്‍, ധര്‍ണകള്‍,എംപിമാര്‍ക്ക് വക്കാലത്ത് എന്നിവ നടത്തി എന്നും സിബിഐ പറഞ്ഞു.ഇന്ദിര ജെയ്സിംഗ് സ്ഥാപിച്ച 2016ല്‍ ലോയേഴ്സ് കളക്ടീവിനെതിരെ വിവിധ നിയമലംഘനം ആരോപിച്ച് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിജെപി നേതാക്കള്‍ക്കെതിരായ കേസിലും മോദി സര്‍ക്കാരിനെതിരെയും നിയമസഹായം നല്‍കിയതാണ് സിബിഐ നീക്കത്തിന് കാരണമെന്നാണ് ലോയേഴ്‌സ് കളക്ടീവിന്റെ പ്രതികരിച്ചത്. ലോയേഴ്‌സ് കളക്ടീവിന് 2006 മുതല്‍ 2015 വരെ ലഭിച്ച വിദേശ വരുമാനം 32 കോടിയാണ്.

Comments
Loading...