EBM News Malayalam

കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബങ്ങൾക്കുള്ള സഹായധനം വിതരണം ചെയ്തു

1

കാസര്‍ഗോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങള്‍ക്കുള്ള ധനസഹായം വിതരണം ചെയ്തു. കഴിഞ്ഞ മാര്‍ച്ച് രണ്ടിന് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് യുഡിഎഫ് നേതൃത്വം ബക്കറ്റ് പിരിവിലൂടെ സമാഹരിച്ച തുകയാണ് കൈമാറിയത്. യുഡിഎഫിന്റെ നേതൃത്വത്തില്‍ സമാഹരിച്ച 64 ലക്ഷം രൂപയാണ് ഇരു കുടുംബങ്ങള്‍ക്കായി കൈമാറിയത്. കൃപേഷിന്റെ കുടുംബത്തിന് വീടുള്‍പ്പടെ ഒരു കോടി രൂപയും ശരത് ലാലിന്റെ കുടുംബത്തിന് എണ്‍പത് ലക്ഷം രൂപയും നല്‍കിയതായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനെ തുടര്‍ന്നാണ് പണം കൈമാറുന്നത് ഇത്ര വൈകിയതെന്ന് നേതൃത്വം വ്യക്തമാക്കി.

Leave A Reply

Your email address will not be published.