Ultimate magazine theme for WordPress.

കേന്ദ്ര ബജറ്റില്‍ ആദായനികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

ദില്ലി: രാജ്യത്തെ ഉപഭോഗം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തില്‍ കേന്ദ്ര ബജറ്റില്‍ ആദായനികുതിയില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ആദായ നികുതി കുറച്ചാല്‍ വ്യക്തികളുടെ കൈയില്‍ കൂടുതല്‍ പണം എത്തുമെന്നും അത് രാജ്യത്തെ ചെലവിടല്‍ വര്‍ധിപ്പിക്കുമെന്നും കണക്കാക്കി ഇടത്തരക്കാരുടെ നികുതി 10 ശതമാനം കുറവ് വരുത്താനാണ് ആലോചിക്കുന്നത്.

കൂടാതെ നികുതി ഘടന പരിഷ്‌കരിക്കാനും സര്‍ച്ചാര്‍ജ് ഒഴിവാക്കാനും ധനമന്ത്രാലയത്തിന് നീക്കമുളളതായാണ് വിവരം. ഈ വര്‍ഷത്തെ ബജറ്റില്‍, ധനകാര്യ മന്ത്രാലയം ഇളവില്ലാതെ ഏകീകൃത നികുതി നിരക്ക്, ഉയര്‍ന്ന വരുമാനമുള്ളവര്‍ക്കുള്ള പുതിയ സ്ലാബുകള്‍, വ്യക്തിഗത ആദായനികുതി വെട്ടിച്ചുരുക്കല്‍ എന്നിങ്ങനെ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള നിരവധി നടപടികള്‍ പ്രഖ്യാപിക്കുമെന്നാണ് കരതുന്നത്.

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് അവതരിപ്പിക്കുന്നതിനൊപ്പം ജനുവരി 31 മുതല്‍ ഏപ്രില്‍ മൂന്ന് വരെ രണ്ട് ഘട്ടങ്ങളിലായി ബജറ്റ് സമ്മേളനവും നടക്കും. സെഷന്റെ ആദ്യ ഘട്ടം ജനുവരി 31 മുതല്‍ ഫെബ്രുവരി 11 വരെയും രണ്ടാമത്തേത് മാര്‍ച്ച് രണ്ട് മുതല്‍ ഏപ്രില്‍ മൂന്ന് വരെയുമാണ് നടക്കുന്നത്.

Comments are closed.