Ultimate magazine theme for WordPress.

കേരളത്തിലെ ഒന്നാം നമ്പര്‍ ബാങ്കായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിലെ ഒന്നാം നമ്പര്‍ ബാങ്കായി കേരള ബാങ്ക് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. തുടര്‍ന്ന് കേരള ബാങ്കിന്റെ ലോഗോ മുഖ്യമന്ത്രി പുറത്തിറക്കി. അതിനാല്‍ അടുത്ത മൂന്ന് വര്‍ഷം കൊണ്ട് മൂന്ന് ലക്ഷം കോടിയുടെ ബിസിനസ്സാണ് ലക്ഷ്യമെന്നും റിസര്‍വ് ബാങ്ക് നിയന്ത്രണം കൊണ്ട് കുഴപ്പമൊന്നുമില്ല. വഴിവിട്ട് കാര്യങ്ങള്‍ നടത്തണമെന്നുള്ളവരാണ് അതിനെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 825 ശാഖകളും 65000 കോടി നിക്ഷേപവും ആദ്യ ഘട്ടത്തില്‍ കേരള ബാങ്കിനുണ്ടാകും.

1600ഓളം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളും അര്‍ബന്‍ ബാങ്കുകളും കേരള ബാങ്കിന്റെ ഭാഗമാകുന്നതോടെ കേരളത്തിലെ ഒന്നാം നമ്പര്‍ ബാങ്കായി കേരള ബാങ്ക് മാറുന്നതാണ്. അതേസമയം സംസ്ഥാന ജനതയെ ഒന്നായി ഉള്‍ക്കൊള്ളുന്ന സാമ്പത്തിക സ്ഥാപനമാകും കേരള ബാങ്ക് എന്ന് സാക്ഷ്യപ്പെടുത്തുന്ന ദര്‍ശനരേഖ ,വിശേഷാല്‍ പൊതുയോഗത്തില്‍ അവതരിപ്പിച്ചു.

സഹകരണ നിയമവും ചട്ടവും പാലിച്ചായിരക്കും കേരള ബാങകിന്റെ പ്രവര്‍ത്തനം. മാര്‍ച്ച് മാസത്തിനുള്ളില്‍ 5000 കോടിയുടെ കാര്‍ഷിക വായ്പയാണ് കേരള ബാങ്ക് ലക്ഷ്യമിടുന്നതെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. എന്നാല്‍ കേരളബാങ്കിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രാഥമിക ബാങ്കുകള്‍ പൊതുയോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

Comments are closed.