Ultimate magazine theme for WordPress.

സര്‍ക്കാര്‍ വീണ്ടും ആര്‍.ബി.ഐ. ലാഭവിഹിതത്തില്‍ ഇടപെടുന്നു

ന്യൂഡല്‍ഹി: നികുതി വരുമാനമടക്കം കുറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ധനക്കമ്മി ലക്ഷ്യം നേടുന്നതിനായി സര്‍ക്കാര്‍ വീണ്ടും ആര്‍.ബി.ഐ. ലാഭവിഹിതത്തില്‍ ഇടപെടുന്നതിനായി നീക്കം. നടപ്പ് സാമ്പത്തികവര്‍ഷത്തേയ്ക്കുള്ള ലാഭവിഹിതമായ 1,48,000 കോടി രൂപ ഉള്‍പ്പെടെ അടുത്തിടെയാണ് ആര്‍.ബി.ഐ. സര്‍ക്കാരിന് റെക്കോഡ് ലാഭവിഹിതമായി 1,76,000 കോടി രൂപ നല്‍കിയത്. കറന്‍സി വിനിമയവും സര്‍ക്കാര്‍ ബോണ്ടുകളുടെ ഇടപാടുകളുമാണ് ആര്‍.ബി.ഐയുടെ പ്രധാന വരുമാന മാര്‍ഗം.

ഈ വരുമാനത്തിന്റെ ഒരു ഭാഗമാണ് ആര്‍.ബി.ഐ. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ബാക്കി സര്‍ക്കാരിനുള്ള ലാഭവിഹിതമായി നല്‍കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആര്‍.ബി.ഐ. 1,23,000 കോടി രൂപയുടെ റെക്കോഡ് ലാഭവിഹിതം നേടി. 35,000 45,000 കോടി രൂപ ഇടക്കാല ലാഭവിഹിതമായി സര്‍ക്കാരിനു നല്‍കിയേക്കും.

ഇതോടെ തുടര്‍ച്ചയായി മൂന്നാം വര്‍ഷമാകും ആര്‍.ബി.ഐ. സര്‍ക്കാരിന് ഇടക്കാല ലാഭവിഹിതം നല്‍കുക. എന്നാല്‍ മാര്‍ച്ച് 31ന് അവസാനിക്കുന്ന നടപ്പു സാമ്പത്തികവര്‍ഷം രാജ്യം 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചയായ അഞ്ചു ശതമാനം രേഖപ്പെടുത്തുമെന്നാണു കണക്കുകള്‍ പറയുന്നത്.

Comments are closed.