EBM News Malayalam
Leading Newsportal in Malayalam

ആഗോള നിക്ഷേപക സംഗമത്തില്‍ കേരളത്തിന് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം വാഗ്ദാനമായി ലഭിച്ചു

കൊച്ചി: അസെന്‍ഡ് 2020 ആഗോള നിക്ഷേപക സംഗമത്തില്‍ കേരളത്തിന് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം വാഗ്ദാനമായി ലഭിച്ചതായി ഇന്നലെ സമാപനസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 32,008 കോടി രൂപയുടെ നിക്ഷേപങ്ങള്‍ക്കു പുറമെ, കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് മാനേജ്മെന്റ് ലിമിറ്റഡ് ആറു പദ്ധതികളിലായി 8110 കോടിയും അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിട്ടി ലോജിസ്റ്റിക്സ് പാര്‍ക്കിനായി 66900 കോടി രൂപയും നിക്ഷേപിക്കും.

138 പദ്ധതി നിര്‍ദേശങ്ങള്‍ സംഗമത്തിലുണ്ടായപ്പോള്‍ ആകെ 98708 കോടി രൂപയുടെ നിക്ഷേപമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതേസമയം സംഗമത്തില്‍ പങ്കെടുപ്പിക്കാന്‍ കഴിയാതെ പോയവരെ നേരിട്ടുകണ്ട് നിക്ഷേപത്തിനായി അഭ്യര്‍ത്ഥിക്കുന്നതാണ്. ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്റ നേതൃത്വത്തില്‍ ഇവരെ നേരിട്ടുകാണുന്നതാണ്. ഇവരില്‍ നിന്ന് സമാഹരിക്കാന്‍ കഴിയുന്ന നിക്ഷേപം കൂടി കണക്കിലെടുത്താണ് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.