EBM News Malayalam

കേരളത്തില്‍ സ്വര്‍ണ വിലയില്‍ കുറവ് രേഖപ്പെടുത്തി

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമായി കുറവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 3730 രൂപയാണ് സ്വര്‍ണ വില. ഒരു പവന്‍ സ്വര്‍ണത്തിന് 29840 രൂപയാണ് വില.

എന്നാല്‍ ആഗോള വിപണിയില്‍ ഒരു ട്രോണ്‍ ഔണ്‍സിന് (31.1ഗ്രാം) 1558.65 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ നിരക്ക്. ഗ്രാമിന് 3800 രൂപയും പവന് 30400 രൂപയും ആയിരുന്നു.