EBM News Malayalam
Leading Newsportal in Malayalam

ബിപിസിഎല്‍ ഓഹരികള്‍ വിറ്റഴിച്ച് 70000 കോടി രൂപ നേട്ടമുണ്ടാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ത്ത് തൊഴിലാളി സംഘടന

മുംബൈ: കേന്ദ്രസര്‍ക്കാരിന്റെയും മറ്റ് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും പക്കലുള്ള 53 ശതമാനത്തോളം ബിപിസിഎല്‍ ഓഹരികള്‍ വിറ്റഴിച്ച് 70000 കോടി രൂപ നേട്ടമുണ്ടാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ ശക്തമായ എതിര്‍ത്ത് തൊഴിലാളി സംഘടനകള്‍ രംഗത്തെത്തി.

വില്‍പ്പന കേന്ദ്രത്തിന് വരുമാനം ഉണ്ടാക്കുമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഇത് കനത്ത നഷ്ടമായിരിക്കുമെന്നാണ് മുംബൈയില്‍ ജീവനക്കാരുടെ സംഘടനകളായ ദി കോണ്‍ഫെഡറേഷന്‍ ഓഫ് മഹാരത്‌ന ഓഫീസേര്‍സ് അസോസിയേഷന്‍, ഫെഡറേഷന്‍ ഓഫ് ഓയില്‍ പിഎസ്യു ഓഫീസേര്‍സ് എന്നിവര്‍ ആരോപിക്കുന്നത്.

കൂടാതെ വര്‍ഷം തോറും കേന്ദ്രസര്‍ക്കാരിന് 17000 കോടി വീതം കഴിഞ്ഞ അഞ്ച് വര്‍ഷമായി ബിപിസിഎല്‍ നല്‍കുന്നുണ്ടെന്നും രാജ്യത്ത് ഏറ്റവും കൂടുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിതെന്നും ബിപിസിഎല്ലിന് 9.75 ലക്ഷം കോടിയുടെ ആസ്തിയുണ്ടെന്ന് തൊഴിലാളി സംഘടനകള്‍ വിശദീകരിക്കുകയാണ്.