Ultimate magazine theme for WordPress.

കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിക്കുന്നു

കൊച്ചി: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഇന്ധനവിലയെ ബാധിച്ചതോടെ കേരളത്തില്‍ പെട്രോള്‍, ഡീസല്‍ വില വീണ്ടും കൂടി. ഇന്ന് പെട്രോളിന് 10 പൈസയും ഡീസലിന് 12 പൈസയും കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 77.57 ഉം ഡീസലിന് 72.24 രൂപയുമാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്.

ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 68.60 ഡോളര്‍ ആണ് ഇന്നത്തെ നിരക്ക്. അമേരിക്ക- ഇറാന്‍ ഇറാഖ് സംഘര്‍ഷമാണ് വീണ്ടും എണ്ണവില കുതിക്കുന്നതിന് കാരണമായത്. ഇറാനും ഇറാഖും കഴിഞ്ഞ ഒരുമാസം പ്രതിദിനം 6.7 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഉത്പാദിപ്പിച്ചുകൊണ്ടിരുന്നത്. ഒപെകിന്റെ ആകെ ഉത്പാദനത്തിന്റെ അഞ്ചിലൊന്നാണിത്.

Comments are closed.